കെഎസ്‌ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചു ആട്ടുകാല്‍ സ്വദേശി ഷെമീം മൻസില്‍ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്.ആത്മഹത്യയെന്നാണ് വിവരം.

ഇന്ന് പുലർച്ചെ വീട്ടിലെ മുകളിലത്തെ നിലയിലെ ഷെമീമിൻ്റെ ഓഫീസ് റൂമിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. പോത്തൻകോട് കെഎസ്‌ഇബി ഓഫിസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നര മാസം മുൻപാണ് ഇദ്ദേഹത്തിന് പ്രമോഷൻ കിട്ടിയത്. നെടുമങ്ങാട് പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക