സംസ്ഥാനത്ത് സ്വന്തമായി വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങളില്‍ 7 വര്‍ഷത്തെ ശമ്ബളം കൊണ്ട് ഇത് സാധ്യമാകുമെങ്കില്‍ ഇവിടെ 15 വര്‍ഷമെടുത്താലും അതിന് സാധിക്കില്ല. കുറഞ്ഞ വിലയ്ക്ക് ഫ്‌ളാറ്റുകള്‍ ലഭ്യമാകണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് അദ്ദേഹം പറയുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തമായ പാര്‍പ്പിടം:- ഒരാളുടെ ഏഴു വര്‍ഷത്തെ ശമ്ബളം കൊണ്ട് ഒരു പാര്‍പ്പിടം വാങ്ങാന്‍ കഴിയണം എന്നൊരു ഏകദേശ കണക്കാണ് വികസിത രാജ്യങ്ങള്‍ പൊതുവെ അവരുടെ പാര്‍പ്പിട കമ്ബോളത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്. വീടിന്റെ വില ഇതില്‍ കൂടിയാല്‍ സര്‍ക്കാര്‍, കമ്ബോളത്തില്‍ ഇടപെടും, വില കുറക്കും. ഇതുകൊണ്ടാണ് മിക്കവാറും രാജ്യങ്ങളില്‍ പതിനെട്ടു വയസ്സാകുമ്ബോഴേക്കും കുട്ടികള്‍ക്ക് അച്ഛനമ്മമാരില്‍ നിന്നും മാറി വാടകക്ക് വീടെടുത്ത് താമസിക്കാന്‍ പറ്റുന്നതും മുപ്പത് വയസ്സ് കഴിയുമ്ബോഴേക്കും സ്വന്തമായി വീടുവാങ്ങുന്നതിനെപ്പറ്റി ചിന്തിക്കാനാകുന്നതും.

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു കണക്കോ രീതിയോ ഇല്ല. നാട്ടിലെ ഇപ്പോഴത്തെ നിരക്കനുസരിച്ച്‌ അമ്ബത് ലക്ഷത്തിനും മുകളിലാണ് നഗരങ്ങളില്‍ ഒരു രണ്ടു ബെഡ്‌റും ഫ്‌ലാറ്റിന്റെ വില. നാട്ടിലെ ശരാശരി ശമ്ബളം കൊണ്ട് പതിനഞ്ച് വര്‍ഷത്തിലും അവിടെ എത്തില്ല. ചുരുക്കത്തില്‍ മാതാപിതാക്കളുടെ സാമ്ബത്തിക പിന്‍തുണ ഇല്ലാതെ ബഹുഭൂരിപക്ഷം പുതിയ തലമുറക്കും വീട് സ്വന്തമാക്കാന്‍ പറ്റില്ല. അപ്പോള്‍ അവര്‍ മാതാപിതാക്കളുടെ കൂടെ ജീവിക്കേണ്ടി വരും.

കരിയര്‍ മുതല്‍ വിവാഹം വരെ സകല കാര്യത്തിലും മാതാപിതാക്കളുടെ അഭിപ്രായം കേള്‍ക്കേണ്ടിവരും, മിക്കവാറും സ്വീകരിക്കേണ്ടിയും. അറേഞ്ച്ഡ് മാരേജ് ഉള്‍പ്പെടെ പല അനാചാരങ്ങളും നിലനില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.ഇതൊക്കെ മാറണമെങ്കില്‍ നമ്മുടെ ശമ്ബളനിരക്കില്‍ താങ്ങാനാകുന്ന നിരക്കില്‍ പാര്‍പ്പിടങ്ങള്‍ ഉണ്ടാകണം. അത് ഫ്‌ലാറ്റുകളായി മാത്രമേ സാധിക്കയുള്ളൂ. ഫ്‌ലാറ്റുകള്‍ ന്യായവിലക്ക് ലഭ്യമാകണമെങ്കില്‍ ന്യായമായ വിലക്ക് സ്ഥലം ലഭ്യമാകണം. ഇത് സര്‍ക്കാരിന് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക