
സ്രാവുകള്‍ അപകടകാരികളാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍, അവ കടല്‍ തീരത്തേക്ക് വന്ന്, തീരത്ത് കിടന്ന ഒരു മുതലയെ കടിച്ചെടുത്ത് പോകുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്.ഇനി അത്തരമൊരു സംഭവം കണ്ടാലോ? അതെ, സമൂഹ മാധ്യമങ്ങളെ കീഴടക്കിക്കൊണ്ട് വടക്കന്‍ ഓസ്ട്രേലിയന്‍ തീരത്ത് നിന്നുള്ള അത്തരമൊരു അസാധാരണ വീഡിയോ വൈറലായി.
വടക്കന്‍ ഓസ്ട്രേലിയന്‍ ടെറിട്ടറിയിലെ ഗോവ് ഉപദ്വീപിലെ വിദൂര തീരദേശ പട്ടണമായ നുലുൻബുയിലാണ് സംഭവം നടന്നതെന്ന് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് കൊണ്ട് ടൈംസ് നൌ കുറിച്ചു. ’43 സെക്കൻഡുള്ള വീഡിയോയില്‍ ഒരു സ്രാവ് ചത്ത ഉപ്പുവെള്ള മുതലയെ ഭക്ഷിക്കുന്നു. സ്രാവുകളും മുതലകളും വലിയ വേട്ടക്കാരാണ്, പലപ്പോഴും മറ്റ് ഇരകളെ അവ ഭക്ഷിക്കുന്നു.; വീഡിയോ കുറിപ്പില്‍ പറയുന്നു.