ബേവാച്ച്‌, നൈറ്റ് റൈഡർ, ദി ഫാള്‍ ഗായ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെ ജനപ്രിയയായ നടി പമേല ബാക്ക് മരിച്ചു. വീട്ടില്‍ ജീവനൊടുക്കിയതെന്നാണ് സൂചന.62-ാം വയസിലായിരുന്നു അന്ത്യം. ഹോളിവുഡ് നടൻ ഡേവിഡ് ഹാസല്‍ ഹോഫിന്റെ മുൻ ഭാര്യയാണ് പമേല.

നടിയെക്കുറിച്ച്‌ വിവരമില്ലാതായതോടെ കുടുംബാംഗങ്ങള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടതെന്ന് അഭിഭാഷകരുടെ പോർട്ടല്‍ വ്യക്തമാക്കുന്നു. പാരമെഡിക്ക‌ലുകളെത്തിയാണ് മരണം സ്ഥരീകരിച്ചതെന്നും നടിയുടെ തലയില്‍ വെടിയേറ്റതിന്റെ മുറിവുണ്ടെന്നും അവർ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.1989 മുതല്‍ 2006 വരെ ഡേവിഡ് ഹാസല്‍ഹോഫിനെ പമേല വിവാഹം കഴിച്ചിരുന്നു. “പമേല ഹാസല്‍ഹോഫിന്റെ വിയോഗത്തില്‍ ഞങ്ങളുടെ കുടുംബം വളരെയധികം ദുഃഖിതരാണ്. ഈ വേദന നിറഞ്ഞ സമയത്ത് നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്.

എന്നാല്‍ ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ ഞങ്ങള്‍ കടന്നുപോകുമ്ബോള്‍ സ്വകാര്യതയ്‌ക്കായി അഭ്യർത്ഥിക്കുന്നു.” എന്ന് ഡേവിഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.പമേലയ്‌ക്കും ഡേവിഡിനും ടെയ്‌ലർ, ഹെയ്‌ലി എന്നീ രണ്ട് പെണ്‍മക്കളുണ്ട്. അവരുടെ ഇൻസ്റ്റാഗ്രാം നിറയെ പെണ്‍മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് കൂടുതലുമുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക