അസമിലെ മൊറിഗാവ് ജില്ലയില്‍ ഭൂചലനം . റിക്ടർ സ്കെയിലില്‍ അഞ്ച് തീവ്രതയിലാണ് ഭൂകമ്ബം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.ഇന്ന് പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്ബത്തിന്റെ പ്രകമ്ബനം16 കിലോമീറ്റർ ദൂരത്തില്‍ അനുഭവപ്പെട്ടെന്നാണ് വിവരം.
ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.ചൊവ്വാഴ്ച പുലർച്ചെ ബംഗാള്‍ ഉള്‍ക്കടലിലും റിക്ടർ സ്കെയിലില്‍ 5.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.എൻസിഎസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്ബം ഉണ്ടായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക











