ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ ഉള്ള മലയാളി വനിതകളുടെ സഹകരണത്തോടുകൂടി മാർച്ച് 1 മുതൽ ( 01.03 2025 മുതൽ 09.03.2025 വരെ) 9 വരെ 9 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കായാണ് വേദിയൊരുങ്ങുന്നത്.

ഒന്നാം ദിവസം, 01/03/2025 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ വനിതാദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനം. അനു ബി നായർ – പ്രസിഡൻ്റ് വനിതാവേദി സംസ്ഥാന കമ്മിറ്റി അധ്യക്ഷത വഹിക്കും.സ്വാഗതം – ഗീത ദാമോദരൻ – പ്രസിഡൻ്റ് വനിതാവേദി മുംബൈ സോൺ കമ്മിറ്റി. ഉദ്ഘാടനം- അനു പി ചാക്കോ നോർക്കാ ഓഫീസർ ചെന്നൈ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോബി സുലക്ഷണ -സെക്രട്ടറി വനിതാവേദി മുംബൈ സോൺ, പ്രീത ജോർജ്ജ് -പ്രസിഡൻ്റ് വനിതാവേദി പൂനെ സോൺ, സജിനി സുരേന്ദ്രൻ – കൊങ്കൺ സോൺ വനിതാ വേദി സംസ്ഥാന കമ്മിറ്റി അംഗം, ശ്രീലത നായർ-വൈസ് പ്രസിഡൻ്റ് വനിതാവേദി നാസിക് സോൺ, പ്രിയ സിസ്-സെക്രട്ടറി വനിതാവേദി മറാത്തവാഡ സോൺ, ഹേമലത നായർ വനിതാവേദി നാഗ്പൂർ സോൺ കമ്മിറ്റി അംഗം , ബിജി ഷാജി-സെക്രട്ടറി വനിതാവേദി അമരാവതി സോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ഗീത സുരേഷ് ട്രഷറർ വനിതാവേദി സംസ്ഥാന കമ്മിറ്റി നന്ദി പ്രകാശിപ്പിക്കും. സമ്മേളനം സുമി ജെൻട്രി -സെക്രട്ടറി വനിതാ വേദി സംസ്ഥാന കമ്മിറ്റി നിയന്ത്രിക്കും.

രാത്രി 8 മുതൽ 9 വരെ സിനിമാ പ്രവർത്തകയോടൊപ്പം അല്പനേരം എന്ന പരിപാടിയിൽ പ്രശസ്ത സിനിമാതാരം ജനനി നായർ സംസാരിക്കും. മോഡറേറ്റർ – രോഷ്നി അനിൽകുമാർ ഫെയ്മ മഹാരാഷ്ട്ര പി ആർ അംഗം.

രണ്ടാം ദിവസം 02/03/2025 ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ പാനൽ ചർച്ച – സ്ത്രീകളുടെ മാനസികാരോഗ്യവും പ്രശ്നങ്ങളും. വിഷയാവതരണം : പ്രശസ്ത മന:ശാസ്ത്രജ്ഞ ഡോ: അഞ്ജന സുരേഷ് MBBS, MD (Psychiatry) മോഡറേറ്റർ : ഡോ: രമ്യ നായർ – പ്രസിഡൻ്റ് യൂത്ത് വിംഗ് പൂനെ സോൺ .

രാത്രി 8 മുതൽ 9 വരെ ആർത്തവ വിരാമം . വിഷയാവതരണം : ഡോ മിനി നമ്പൂതിരി DGO, DNB , FICOG സ്ത്രീ രോഗ വിദഗ്ദ്ധ മോഡറേറ്റർ: ആശ മണിപ്രസാദ് വൈസ് പ്രസിഡൻറ് വനിതാവേദി

മൂന്നാം ദിവസം 03/03/2025 തിങ്കളാഴ്ച രാത്രി 8.00 മുതൽ 9 വരെ സ്ത്രീ മനസ്സ് പ്രഭാഷണവും സംശയ നിവാരണവും . വിഷയാവതരണം: ശ്രീമതി മാന്യ കൃഷ്ണ MPhil in Clinical Psychology. മോഡറേറർ – ഗീതു മോഹൻ വനിതാവേദി സംസ്ഥാന കമ്മിറ്റി.

നാലാം ദിവസം 04/03/2025 ചൊവ്വാഴ്ച രാത്രി 8.00 മുതൽ 9 വരെ ഞാനും എഴുത്തും . വിഷയാവതരണം : ശ്രീകുമാരി സന്തോഷ്, എഴുത്തുകാരി. മോഡറേറ്റർ – ശ്രീമതി അജിത അജിത്ത് കുമാർ പിളള -സെക്രട്ടറി വനിതാവേദി പൂനെ സോൺ.

അഞ്ചാം ദിവസം 05/03/2025 ബുധനാഴ്ച രാത്രി 8.00 മുതൽ 9 വരെ ആരോഗ്യകരമായ ഭക്ഷണം . വിഷയാവതരണം : കുമാരി ദിവ്യ ലക്ഷ്മി പിളള MSc Clinical Nutrition . മോഡറേറ്റർ – സിന്ധു റാം വനിതാവേദി സംസ്ഥാന കമ്മിറ്റി അംഗം.

ആറാം ദിവസം 06/03/2025 വ്യാഴാഴ്ച്ച രാത്രി 8.00 മുതൽ 9 വരെ കല തന്നെ ജീവിതം. വിഷയാവതരണം : സിനിമ,നാടക കലാകാരി ആശാദേവി MPhil in Theatre Arts . മോഡറേറ്റർ – പ്രിയ ശ്രീകുമാർ പ്രസിഡൻ്റ് വനിതാവേദി കൊങ്കൺ സോൺ.

ഏഴാം ദിവസം 07/03/2025 വെള്ളിയാഴ്ച രാത്രി 8.00 മുതൽ 9 വരെ സെമിനാർ. സ്ത്രീയും സമൂഹവും. വിഷയാവതരണം: ഡോ: സുധർമ്മ MBBS റിട്ടയേർഡ് അഡീഷണൽ ചീഫ് മെഡിക്കൽ സുപ്രണ്ട്- സെൻട്രൽ റെയിൽവെ മോഡറേറ്റർ- ബിന്ദു സുധീർ – ജോ: സെക്രട്ടറി വനിതാവേദി സംസ്ഥാന കമ്മിറ്റി.

എട്ടാം ദിവസം 08/03/2025 ശനിയാഴ്ച രാവിലെ 6.00 മുതൽ രാത്രി 12 വരെ മഹാരാഷ്ട്രയിലെ മലയാളി വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി വാട്സ്ആപ്പ് ഗ്രൂപ്പ് . കോർഡിനേഷൻ ബോബി സുലക്ഷണ വനിതാവേദി മുംബൈ സോൺ സെക്രട്ടറി ,രോഷ്നി അനിൽകുമാർ വനിതാവേദി സംസ്ഥാന ജോ: സെക്രട്ടറി, രാധാകൃഷ്ണപിള്ള ( സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി)

ഒമ്പതാം ദിവസം 09/03/2025 ഞായറാഴ്ച രാത്രി 8.00 മുതൽ 9.30വരെ വനിതാദിനാഘോഷ സമാപന ചടങ്ങ്. അധ്യക്ഷ – അനു ബി നായർ – പ്രസിഡൻ്റ് വനിതാവേദി സംസ്ഥാന കമ്മിറ്റി. സ്വാഗതം സുമി ജെൻട്രി – സെക്രട്ടറി വനിതാവേദി സംസ്ഥാന കമ്മിറ്റി.

ഉൽഘാടനം . എം.പി പുരുഷോത്തമൻ – നാഷണൽ പ്രസിഡൻ്റ് ഫെയ്മ നാഷണൽ കമ്മിറ്റി. മുഖ്യ പ്രഭാഷണം – രമണി കെ- സെക്ഷൻ ഓഫീസർ, നോർക്കാ ഹെഡ് ഓഫീസ്, ഡോ.പ്രസന്ന രാജേന്ദ്രൻ – സാമൂഹ്യ പ്രവർത്തക ആദിവാസി മേഖല പൂനെ.

ആശംസ പ്രസംഗം റഫീഖ് എസ് – ഡെപ്യൂട്ടി സെക്രട്ടറി കേരളാ സർക്കാർ & നോർക്കാ ഡെവലപ്പ്മെൻ്റ് ഓഫീസർ വാശി, കെ.എം മോഹൻ – പ്രസിഡൻ്റ് ഫെയ്മ മഹാരാഷ്ട്ര, രജികുമാർ – നാഷണൽ ജനറൽ സെക്രട്ടറി ഫെയ്മ നാഷണൽ കമ്മറ്റി, സി. ഇന്ദു കലാധരൻ – നാഷണൽ ട്രഷറർ ഫെയ്മ നാഷണൽ കമ്മിറ്റി, ജയപ്രകാശ് നായർ – വർക്കിങ്ങ് പ്രസിഡൻ്റ് ഫെയ്മ മഹാരാഷ്ട്ര, പി പി അശോകൻ – ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര, ടി.ജി സുരേഷ്കുമാർ – ചീഫ് കോർഡിനേറ്റർ – ഫെയ്മ മഹാരാഷ്ട്ര.

സംസ്ഥാന സർക്കാരിൻ്റെ മലയാളം മിഷൻ ഏറ്റവും നല്ല അധ്യാപികയ്ക്കുളള ബോധി അവാർഡിനർഹയായ ഫെയ്മ മഹാരാഷ്ട്ര വനിതാവേദി വൈസ് പ്രസിഡണ്ട് നിഷ പ്രകാശിനെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് മൽസര വിജയികളെ പ്രഖ്യാപിച്ച് സമ്മാന വിതരണം. ഗീത സുരേഷ് ട്രഷറർ വനിതാവേദി സംസ്ഥാന കമ്മിറ്റി നന്ദി പ്രകാശിപ്പിക്കും.

വനിതാദിനത്തിനോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികൾ, സെമിനാർ, മത്സരം മുതലായ പരിപാടികളിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള വനിതകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക