ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടർ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 6.10നാണ് ഭൂചലനമുണ്ടായത്.ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു. ഭൂകമ്ബം കൊല്‍ക്കത്ത നിവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക