ഫിലിപ്പീൻസില്‍ വൻ ഭൂചലനം. റിക്‌ടർ സ്‌കെയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ശക്തമായ ഭൂകമ്ബത്തെത്തുടർന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.മിൻഡാനാവോയിലെ ഡാവോ ഓറിയന്റിലെ മനായ് പട്ടണത്തില്‍ പത്ത് കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്റ് സീസ്‌മോളജി അറിയിച്ചു.

ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാല്‍, തുടർചലനങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. മുൻകരുതലായി തീരപ്രദേശങ്ങളില്‍ താമസിക്കുന്നവർ ഉയർന്ന സ്ഥലത്തേക്കോ ഉള്‍നാടുകളിലേക്കോ മാറണമെന്ന് അധികൃതർ നിർദേശിച്ചു.ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 186 മൈല്‍ അകലെ അപകടകരമായ തിരമാലകള്‍ ഉണ്ടാകാമെന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഫിലിപ്പീൻസിലെ ചില തീരങ്ങളില്‍ മൂന്ന് മീറ്റർ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇന്തോനേഷ്യയിലും പലാവുവിലും ഇതിന്റെ ഭാഗമായി ചെറിയ തിരമാലകള്‍ ഉണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ശക്തമായ ഭൂകമ്ബത്തിനിടെ ആളുകള്‍ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂകമ്ബത്തിനിടെ ജീവൻ രക്ഷിക്കാനായി ഒരു ആശുപത്രിയിലെ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി ഓടുന്നത് വീഡിയോയില്‍ കാണാം. മത്സ്യ വില്‍പ്പന കേന്ദ്രത്തിലെ ഗ്ലാസ് പാത്രങ്ങള്‍ ശക്തമായി കുലുങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുൻകരുതല്‍ എന്ന നിലയില്‍ ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി, പപ്പുവ പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക