നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സർ സുനി ജാമ്യത്തിലിറങ്ങിയതിനിടെ വീണ്ടും കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയതിനാണ് കേസ്.കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്.ഹോട്ടലിലെ ചില്ലുഗ്ലാസുകള്‍ അടിച്ചുതകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് കേസ്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിക്ക് കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം ലഭിച്ചത്. ഇതിനിടെയാണ് മറ്റൊരു അതിക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക










