തെലങ്കാന നാഗർകുർണൂളിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിന് നാവികസേനയും എത്തും.നാവികസേനയുടെ മറൈൻ കമാൻഡോസ് ആണ് രക്ഷാ ദൗത്യത്തിന്റെ ഭാഗമാകുക. തുരങ്കം പൂർണമായും അവശിഷ്ടങ്ങള്‍ നിറഞ്ഞ നിലയിലാണ്.പണി നടക്കുന്നതിനിടെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണാണ് അപകടമുണ്ടായത്.

അറ്റകുറ്റപ്പണിക്കായി തൊഴിലാളികളുപയോഗിച്ചിരുന്ന ബോറിങ് മെഷിനടുത്ത് വരെ രക്ഷാപ്രവർത്തകർ എത്തിയതായി നാഗർകുർണൂല്‍ ജില്ലാ കളക്ടർ ബി സന്തോഷ് വ്യക്തമാക്കിയിരുന്നു. സ്ഥലത്തെ ചളി രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച രാവിലെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ജലസേചന പദ്ധതിയുടെ വമ്ബൻ ടണലുകളിലൊന്നിന്‍റെ മേല്‍ക്കൂര ഇടിഞ്ഞ് വീണത്.ടണലില്‍ എട്ടുപേർ കുടുങ്ങിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനിയർമാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയിട്ടുള്ളത്. ബാക്കിയുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി നിർമാണ പ്രവർത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ നാലു ദിവസം മുമ്ബാണ് വീണ്ടും നിർമാണം ആരംഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക