ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രെയിനിന്‍റെ അടിയില്‍ പെട്ട് മലയാളി സ്‌റ്റേഷന്‍മാസ്റ്റര്‍ മരിച്ചു.മധുര കല്ലിഗുഡി സ്‌റ്റേഷനിലെ സ്‌റ്റേഷന്‍മാസ്റ്റർ, ഒറ്റശേഖരമംഗലം പഴയ പോസ്റ്റ് ഓഫീസിനു സമീപം ആര്യങ്കോട് വീട്ടില്‍ ചന്ദ്രശേഖരന്‍റെയും അനിതയുടെയും മകനായ അനു ശേഖര്‍ (31) ആണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് ദാരുണ സംഭവം നടന്നത്. അവധി കഴിഞ്ഞു നാട്ടില്‍ നിന്നും ഡ്യൂട്ടിക്ക് പോകാന്‍ മധുരയിലെത്തി ചെങ്കോട്ട – ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവ സ്ഥലത്തുതന്നെ അനുശേഖര്‍ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും. സഹോദരന്‍ അരുണ്‍ ശേഖര്‍ തൃശിനാപ്പള്ളി റെയില്‍വേ സ്‌റ്റേഷനില്‍ ലോക്കൊപൈലറ്റ് ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക