ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് 6 ന് ചെമ്പൂർ പി. എൽ. ലോഖണ്ഡേ മാർഗിലെ ശ്രീനാരായണ നഗറിലാണ് പരിപാടി.

സമിതിയും റോട്ടറി ക്ലബ് ഓഫ് മുംബൈ സാൾട്ട് സിറ്റിയും സഹകരിച്ച് സമിതിയുടെ താനെ ഗുരുസെന്ററിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ നടത്തുന്ന ഡന്റൽ ക്ലിനിക്കിന്റെ വിപുലീകരണത്തി ന് ആവശ്യമായ ധനം സ്വരൂപിക്കുകയാണ് ഈ ഷോ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സമിതി പ്രസിഡണ്ട് എം. ഐ. ദാമോദരൻ പറഞ്ഞു. പ്രവേശന പാസ് ബുക്ക് മൈ ഷോ വഴി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോൺ: 9820362061

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക