എയ്ഡഡ് സ്കൂള്‍ അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എല്‍.പി സ്കൂള്‍ അധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. ആറ് വർഷമായി ശമ്ബളം നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

അലീന ഇന്ന് സ്കൂളില്‍ പോയിരുന്നില്ല. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തിരുന്നു. സ്കൂളില്‍ എത്താതിരുന്നതിനാല്‍ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച്‌ കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻറിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍.പി സ്കൂളില്‍ അഞ്ചു വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻറ് ജോസഫ് എല്‍.പി സ്കൂളിലാണ് ജോലി ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോലിക്കായി ആറു വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മന്റെിന് നല്‍കിയതായി കുടുംബം പറയുന്നു. അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്ബളം ലഭിക്കുകയോ ചെയ്തിരുന്നില്ല. സ്കൂള്‍ മാറ്റ സമയത്ത് കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവിലെ ശമ്ബളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ബെന്നി ആരോപിച്ചു. ശമ്ബള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും പിതാവ് പറഞ്ഞു.

കട്ടിപ്പാറ സ്കൂളില്‍ ലീവ് വേക്കൻസിയിലാണ് അലീന ജോലിക്ക് കേറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്മെൻറ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നല്‍കിയാണ് ഇവർക്ക് ജോലി നല്‍കിയത്. എന്നാല്‍ അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ വീടിന് അടുത്തുള്ള സ്കൂളില്‍ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക