CyberGalleryKeralaNews

തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ചെവിയിൽ പാമ്പ് കയറിയോ? സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യമെന്ത്? വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം.

തലശ്ശേരിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ചെവിയില്‍ പാമ്ബ് കയറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ വ്യാജം. തലശ്ശേരി കോഓപറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ യുവതിയുടെ ചെവിയില്‍ പാമ്ബ് കയറിയെന്ന കുറിപ്പുമായി കഴിഞ്ഞ ദിവസം മുതലാണ് വാട്ട്സ്‌ആപ് ഗ്രൂപ്പുകളിലും മറ്റും വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. എന്നാല്‍, വിഡിയോ തങ്ങള്‍ കണ്ടിരുന്നുവെങ്കിലും ആശുപത്രിയിലോ സമീപത്തോ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് കോഓപറേറ്റീവ് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി വാട്സ് ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും മറ്റും ഈ ദൃശ്യം വൈറലായിരിക്കുകയാണ്. യുവതിയുടെ ചെവിയില്‍ നിന്നും പാമ്ബിനെ പുറത്തേക്കെടുക്കാൻ ശ്രമിക്കുന്നതായാണ് വിഡിയോ ദൃശ്യത്തിലുള്ളത്. സ്ഥലവും തീയതിയും വീട്ടുപേരും സമയവും ഉള്‍പ്പെടെയുള്ള കുറിപ്പുസഹിതമാണ് വിഡിയോ പ്രചരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഒപ്പം വനം വകുപ്പിന്റെയും ഫയർഫോഴ്സിന്റെയും എന്ന തരത്തിലുള്ള നിർദേശങ്ങളും കുറിപ്പിലുണ്ട്. എന്നാല്‍, ഇത് വ്യാജ വിഡിയോ ആണെന്നും ഒരിക്കലും ഇത്രയും വലുപ്പമുള്ള പാമ്ബിന് മനുഷ്യന്റെ ചെവിയില്‍ കടന്നുകൂടാൻ സാധിക്കില്ലെന്നും സ്നേക്ക് റെസ്ക്യൂവറും സർപ്പ വളന്റിയറുമായ ബിജിലേഷ് കോടിയേരി പറഞ്ഞു. വിഡിയോ വ്യാജമാണെന്ന് ഫയർഫോഴ്സും പൊലീസും പറഞ്ഞു.

ഇതേ സ്ത്രീയെ ഉപയോഗിച്ച്‌ നിർമിച്ച സമാന രീതിയിലുള്ള മറ്റൊരു വിഡിയോയും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിക്കുന്നുണ്ട്. അതില്‍ ചെവിയില്‍ പാമ്ബിന്റെ വാല്‍ഭാഗം കുടുങ്ങിയതായാണ് കാണിക്കുന്നത്.കേരളത്തിന്റെ പുറത്തെവിടെയോ റീല്‍സിനായി ചിത്രീകരിച്ച വിഡിയോ എഡിറ്റ് ചെയ്താണ് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ ജനങ്ങളില്‍ ഭയപ്പാട് ഉണ്ടാക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button