നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താല്‍പര്യം എടുത്താണ് പദ്ധതി നടപ്പാക്കുന്നത്.ഇതിന്റെ ആദ്യപടിയായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ. എൻ സിംഗ് സ്ഥലം സന്ദർശിച്ച്‌ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നല്‍കി.

ഇതിന് അംഗീകാരം ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങും. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് എയർപോർട്ട് സ്റ്റേഷന് സ്ഥലം നിർദ്ദേശിച്ചതെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അടുത്തിടെ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം തൃശൂർ വരെ പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. അന്ന് എയർപോർട്ട് സ്റ്റേഷനെ കുറിച്ച്‌ ചർച്ച ചെയ്തിരുന്നുവെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ രൂപരേഖ പ്രകാരം സ്റ്റേഷന്റെ സ്ഥാനം സോളർ പാടത്തിന് സമീപമാണ്. ഇവിടെ ട്രാക്കിന് സമീപം റെയില്‍വേയുടെ ഭൂമിയും ലഭ്യമാണ്. അത്താണി ജംഗ്ഷൻ- എയർപോർട്ട് റോഡിലെ മേല്‍പ്പാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം ആരംഭിക്കുക. ഇവിടെ നിന്നും ഒന്നര കിലോമീറ്ററാണ് വിമാനത്താവളത്തിലേക്കുള്ള ദൂരം. ഈ റൂട്ടില്‍ സിയാല്‍ ഇലക്‌ട്രിക്ക് ബസ് സർവ്വീസ് നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക