ലോകത്തിലെ ഏറ്റവും വലിയ റെയില്‍‌വേ ശൃംഖലകളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യൻ റെയില്‍‌വേ. ഇന്ത്യയുടെ റെയില്‍ പാളങ്ങളുടെ മൊത്തം നീളവും വീതിയും കണക്കാക്കിയാല്‍ 67,956 കിലോമീറ്റർ ദൂരം ഉള്‍ക്കൊള്ളുന്നു.ന്യൂഡല്‍ഹി റെയില്‍‌വേ സ്റ്റേഷൻ, മുംബൈ സെൻ‌ട്രല്‍ റെയില്‍‌വേ സ്റ്റേഷൻ പോലുള്ള തിരക്കേറിയ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 7,461 റെയില്‍‌വേ സ്റ്റേഷനുകളാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴില്‍ രാജ്യത്തുടനീളം ചെറുത് മുതല്‍ വലുത് വരെയുള്ള മിക്ക റെയില്‍വേ സ്റ്റേഷനുകളിലും നവീകരണം നടന്നിട്ടുമുണ്ട്.എന്നാല്‍ ഇപ്പോഴും നമ്മുടെ രാജ്യത്തെ ചില സ്റ്റേഷനുകള്‍ അത്ര വൃത്തിയുള്ളതല്ല എന്നതാണ് വാസ്തവം. അവയെ ആധുനിക നിലവാരത്തിലേക്ക് എത്തികണമെങ്കില്‍ വലിയ രീതിയിലുള്ള നവീകരണം ആവശ്യമാണ്. അത്തരത്തില്‍ നമ്മുടെ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ വൃത്തിഹീനമായി പ്രവർത്തിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ ഏതെല്ലാമെന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റവും വൃത്തികെട്ട റെയില്‍വേ സ്റ്റേഷനുകള്‍

പെരുങ്കളത്തൂർ റെയില്‍വേ സ്റ്റേഷൻ (തമിഴ്നാട്): ദക്ഷിണ റെയില്‍വേയുടെ ചെന്നൈ റെയില്‍വേ ഡിവിഷന് കീഴില്‍ വരുന്ന സ്റ്റേഷനാണ് പെരുങ്കളത്തൂർ റെയില്‍വേ സ്റ്റേഷൻ. ഇന്ത്യൻ റെയില്‍വേ റെയില്‍ സ്വച്ഛ് പോർട്ടല്‍ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട റെയില്‍വേ സ്റ്റേഷൻ എന്ന പട്ടികയില്‍ പെരുങ്കളത്തൂർ റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെട്ടിരിക്കുന്നു.

ഷാഹ്ഗഞ്ച് റെയില്‍വേ സ്റ്റേഷൻ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ജൗൻപൂരിലെ ഷാഹ്ഗഞ്ച് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന എൻ‌എസ്‌ജി -3 വിഭാഗത്തില്‍പ്പെട്ട ഷാഹ്ഗഞ്ച് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷൻ, രാജ്യത്തെ ഏറ്റവും വൃത്തികെട്ട ട്രെയിൻ സ്റ്റേഷനുകളില്‍ ഒന്നാണ്. ‌

സാദർ ബസാർ റെയില്‍വേ സ്റ്റേഷൻ (ഡല്‍ഹി): ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന സദർ ബസാർ റെയില്‍വേ സ്റ്റേഷൻ രാജ്യത്തെ ഏറ്റവും വൃത്തികെട്ടവയില്‍ സ്റ്റേഷനുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. റെയില്‍ സ്വച്ഛ് പോർട്ടല്‍ അനുസരിച്ച്‌, മോശം ഡ്രെയിനേജും മാലിന്യവുമാണ് സ്റ്റേഷനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താൻ കാരണമായിരിക്കുന്നത്.

ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷൻ (കേരളം): കേരളത്തിലെ പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന, ദക്ഷിണ റെയില്‍വേ സോണിലെ പാലക്കാട് റെയില്‍വേ ഡിവിഷനു കീഴില്‍ വരുന്ന ഒറ്റപ്പാലം സ്റ്റേഷൻ, 2021-ല്‍ പുനർനിർമ്മാണത്തിന് വിധേയമായെങ്കിലും, ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ സ്റ്റേഷനുകളില്‍ ഒന്നായി തുടരുന്നു.

മുകളില്‍ പറഞ്ഞ സ്റ്റേഷനുകള്‍ക്ക് പുറമേ, രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ സ്റ്റേഷനുകളില്‍ ഒന്നായി റാങ്ക് ചെയ്യപ്പെടുന്ന മറ്റ് നിരവധി റെയില്‍വേ സ്റ്റേഷനുകളുണ്ട്. അതില്‍ പട്ന, മുസാഫർപൂർ, അരാരിയ കോർട്ട് എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളും ഉത്തർപ്രദേശിലെ ഝാൻസി, ബറേലി റെയില്‍വേ സ്റ്റേഷനുകള്‍, തമിഴ്‌നാട്ടിലെ വേലച്ചേരി, ഗുഡുവാഞ്ചേരി എന്നിവയും ഉള്‍പ്പെടുന്നു.

രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളെ അവയുടെ ശുചിത്വത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യുസിഐ) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ് ഈ പട്ടികയുടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. നേരിട്ട് നിരീക്ഷിച്ചും 1.2 ദശലക്ഷം യാത്രക്കാരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് ഈ സർവേ റിപ്പോർട്ട് തയ്യാറാക്കുന്നത്. വരുമാനവും മറ്റ് കാര്യങ്ങളും അടിസ്ഥാനമാക്കി ക്യുസിഐ റാങ്കിംഗ് റെയില്‍വേ സ്റ്റേഷനുകളെ നിരവധി വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളെ അവയുടെ ശുചിത്വത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യുസിഐ) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ് ഈ പട്ടികയുടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. നേരിട്ട് നിരീക്ഷിച്ചും 1.2 ദശലക്ഷം യാത്രക്കാരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് ഈ സർവേ റിപ്പോർട്ട് തയ്യാറാക്കുന്നത്. വരുമാനവും മറ്റ് കാര്യങ്ങളും അടിസ്ഥാനമാക്കി ക്യുസിഐ റാങ്കിംഗ് റെയില്‍വേ സ്റ്റേഷനുകളെ നിരവധി വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

ക്യുസിഐ റിപ്പോർട്ട് അനുസരിച്ച്‌, 75 റെയില്‍വേ സ്റ്റേഷനുകള്‍ എ1 വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. വാർഷിക യാത്രക്കാരുടെ വരുമാനം 75 കോടിയിലധികം രൂപ എന്നത് അടിസ്ഥാനമാക്കിയാണ്. അതേസമയം 332 സ്റ്റേഷനുകള്‍ എ സ്റ്റേഷനുകളിലാണ് തരംതിരിച്ചിട്ടുള്ളത്. ഇത് 6 കോടി മുതല്‍ 50 കോടി രൂപ വരെ വരുമാനം കണക്കിലെടുത്താണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക