ട്രയിൻ ഇടിച്ചുതെറിപ്പിക്കുന്നതിനു തൊട്ടു മുൻപ് റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ എസ്.യു.വിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഡ്രൈവറിന്റെ വീഡിയോ വൈറല്‍. അമേരിക്കയിലെ യൂട്ടായിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രദേശത്തെ സി.സി.ടി.വി ക്യാമറയിലാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. എക്സില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 13 ദശലക്ഷം പേരാണ് കണ്ടത്.

റെയില്‍വേ ഗേറ്റുകള്‍ താഴുന്നതിനു തൊട്ടു മുൻപായി ട്രാക്ക് മറികടക്കാൻ എസ്.യു.വി. ശ്രമിക്കുന്നതിനിടെയാണ് അപകടം. താഴുന്നുകൊണ്ടിരിക്കുന്ന ആദ്യത്തെ ഗേറ്റ് കടന്ന് കാർ ട്രാക്കിലേക്ക് കയറുന്നതും അപ്പോഴേക്കും മറുവശത്തെ ഗേറ്റ് പൂർണമായി അടയുന്നതും വീഡിയോയില്‍ കാണാം. അപകടം മനസ്സിലാക്കിയ ഡ്രൈവർ വാഹനം പുറകോട്ടെടുത്തെങ്കിലും പിന്നിലെ ഗേറ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീണ്ടും പിന്നിലേക്കെടുക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ മുൻഭാഗം ട്രാക്കിന് മുകളില്‍നിന്ന് മാറ്റാൻ സാധിച്ചില്ല. ഇതോടെ കാറില്‍നിന്ന് ഡ്രൈവർ ഇറങ്ങി രക്ഷപ്പെടുന്നതും സെക്കൻഡുകള്‍ക്കുള്ളില്‍ വാഹനത്തെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലായെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയോ ഗേറ്റ് തകർക്കുകയോ ചെയ്യണമായിരുന്നുവെന്നും എന്നാല്‍ ആ സമയത്തുണ്ടായ മാനസിക സമ്മർദ്ദത്താലാകാം ഇതൊന്നും ചെയ്യാൻ കഴിയാതെ പോയതെന്നും അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിന് സംഭവിച്ച തകരാറുകള്‍ പരിഹരിക്കാൻ ഏകദേശം ഒരു ലക്ഷം ഡോളർ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക