സംസ്ഥാനത്ത് നിലവില്‍ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നല്‍കാനൊരുങ്ങുന്നു.സ്വാശ്രയ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങള്‍ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. മന്ത്രിസഭ അംഗീകരിച്ച് കരട് ബില്ലിൻ്റെ പകർപ്പ് ലഭിച്ചു.
രാജ്യത്തെ വമ്ബൻ സ്വകാര്യ സർവകലാശാലകള്‍ മാത്രമല്ല കേരളത്തിലെ സ്വാശ്രയ കോളേജുകളും സ്വാകര്യ സർവകലാശാലയാകാനുള്ള ഒരുക്കത്തിലാണ്. സ്വാശ്രയ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ആർട്സ് കോളേജുകളും സ്വകാര്യ സർവകലാശാല പദവിക്കുള്ള ശ്രമം തുടങ്ങി. സ്വകാര്യ സ്വാശ്രയ കോളേജുകളുടെ ഭൂമിയും കെട്ടിടവും സ്വകാര്യ സർവകലാശാലകള്‍ക്കായി ഉപയോഗിക്കാമെന്ന് കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. 25 കോടി എൻഡോവ്മെൻ്റ് തുക കെട്ടിവെച്ചാല്‍ സ്വാശ്രയ കോളേജുകള്‍ക്കും അപേക്ഷിക്കാം. മള്‍ട്ടി ഡിസിപ്ളിനറി കോഴ്സുകള്‍ തുടങ്ങേണ്ടതിനാല്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മറ്റ് ചില കോഴ്സലുകള്‍ കൂടി ആരംഭിച്ചാലും സ്വകാര്യ സർവകലാശാല പദവി കിട്ടും. 40 ശതമാനം സംവരണം കേരളത്തിലെ വിദ്യാർത്ഥികള്‍ക്കുണ്ട്, കരട് ബില്ലില്‍ ഇതില്‍ പിന്നോക്ക സംവരണവും വരും. പക്ഷെ ഫീസും ചാർജുകളും തീരുമാനിക്കുന്നതില്‍ പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലക്ക് തന്നെ.
ചന്‍സലര്‍, പ്രോ ചന്‍സലര്‍, അധ്യാപക അനധ്യാപക നിയമനങ്ങളുടേയും അധികാരം സർവ്വകലാശാലക്കായിരിക്കും. വിദേശ സർവകലാശാലകളുമായി സഹകരിച്ചും പ്രവർത്തിക്കാം. സ്വകാര്യ സർവകലാശാല മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൻ്റെ പുതിയ അവസരമാണ് തുറക്കുന്നത്. പക്ഷെ നിലവിലെ സർവകലാശാലകളുടെയും കോളേജുകളുേയും നിലനില്‍പില്‍ ആശങ്ക ബാക്കി. നടപ്പ അധ്യയനവർഷം കേരള, കാലിക്കറ്റ്, എംജി കണ്ണൂർ സർവ്വകലാശാലകളിലെ കോളേജുകളില്‍ ഒഴിവുള്ള ബിരുദ സീറ്റുകളുടെ എണ്ണം 82000. കെടിയുവിന് കീഴില്‍ 12000. സ്വകാര്യ സർവകലാശാലകളുടെ വരവില്‍ ഇവിടങ്ങളില്‍ കുട്ടികളുടെ എണ്ണം ഇനിയും കുറയാനിടയുണ്ട്.







