കൊച്ചി നഗരത്തില്‍ ഇന്ന് ‘നോ ഹോണ്‍ ഡേ’. നിശബ്ദ മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി. ‘നോ ഹോണ്‍ ഡേ’യുടെ ഭാഗമായി പ്രത്യേക വാഹന പരിശോധനകളും നടത്തും.

അമിതമായി ഹോണ്‍ മുഴക്കുന്നതിനെ തുടർന്നുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുന്നത്. അതേസമയം ‘നോ ഹോണ്‍ ഡേ’യുടെ ഭാഗമായി ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണം നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗര പരിധിയില്‍ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഹോണ്‍ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നഗരത്തിൽ ഇത്തരത്തിൽ ‘നോ ഹോൺ ഡേ’ ആചരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക