തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
നേരത്തെ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം കൻ്റോണ്‍മെൻ്റ് പോലീസ് കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വാഷ്‌റൂമിന് സമീപം വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് ആദ്യ കേസ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഐപിസി 354, 354 എ, 509 വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















