ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വൻ തിരിച്ചടിക്കിടയിലും പാർട്ടിയുടെ മുഖമായ കെജ് രിവാള്‍ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂർണമായി.ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പർവേശ് സാഹിബ് സിങ്ങിനോടാണ് കെജ്രിവാള്‍ പരാജയപ്പെട്ടത്.

1844 വോട്ടിനായിരുന്നു തോല്‍വി.കെജ്രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പർവേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാർഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തില്‍ നിർണായകമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ് രിവാളിന്റെ വരവ്..ജംഗ്പുരയില്‍ മനീഷ് സിസോദിയയ്ക്കും കാലിടറി. 572 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. ബി.ജെ.പിയുടെ തർവീന്ദർ സിങ്ങാണ് ഇവിടെ വിജയിച്ചത്. മനീഷ് സിസോദിയ 34060 വോട്ട് നേടിയപ്പോള്‍ തർവീന്ദർ 34632 വോട്ട് നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക