മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പോകുന്നവരെ കൊണ്ട് ട്രെയിനുകള്‍ പലതും നിറഞ്ഞിരിക്കുന്ന വാർത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, ട്രെയിനിലെ തിരക്ക് കാരണം ടോയ്‍ലെറ്റില്‍ നിന്ന് യാത്ര ചെയ്യുന്ന പെണ്‍കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്, mammam5645 എന്ന യൂസറാണ്.

വീഡിയോയില്‍ കാണുന്നത്, മൂന്ന് പെണ്‍കുട്ടികള്‍ ഒരു ട്രെയിനിന്റെ ടോയ്‍ലെറ്റില്‍ നിന്ന് യാത്ര ചെയ്യുന്നതാണ്. മഹാകുംഭമേളയില്‍ പങ്കെടുക്കാൻ പോവുകയാണ് എന്നും ട്രെയിനിന്റെ ടോയ്‍ലെറ്റില്‍ നിന്നാണ് തങ്ങള്‍ യാത്ര ചെയ്യുന്നത് എന്നുമാണ് വീഡിയോ എടുക്കുന്ന പെണ്‍കുട്ടി പറയുന്നത്.ടോയ്‍ലെറ്റിന് മുകളില്‍ കയറി നില്‍ക്കുന്ന പെണ്‍കുട്ടിയെയും വീഡിയോയില്‍ കാണാം. അവളുടെ കൂട്ടുകാരികളും വീഡിയോയില്‍ ഉണ്ട്. ട്രെയിനില്‍ വലിയ തിരക്കാണ് എന്നും കാല്‍ കുത്താൻ‌ പോലും സ്ഥലമില്ല എന്നും അതിനാലാണ് ടോയ്‍ലെറ്റിനകത്ത് കയറി യാത്ര ചെയ്തത് എന്നുമാണ് പെണ്‍കുട്ടി പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്ത് നില്‍ക്കുന്ന ആളുകളെ സൂചിപ്പിച്ചുകൊണ്ട് ടോയ്‍ലെറ്റിന്റെ വാതില്‍ തുറക്കുകയേ ചെയ്യരുത് എന്ന് കൂടെയുള്ള പെണ്‍കുട്ടികളില്‍ ഒരാളോട് അവള്‍ തമാശ പറയുന്നതും വീഡിയോയില്‍ കാണാം. 700,000 -ത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നതും. ഏറെപ്പേരും പെണ്‍കുട്ടികളെ വിമർശിക്കുന്നതാണ് കാണുന്നത്.

അവർക്ക് ഒട്ടും പൗരബോധമില്ലെന്നാണ് ആളുകള്‍ കമന്റ് നല്‍കിയിരിക്കുന്നത്. ടിക്കറ്റ് ഇല്ലാത്തതുകൊണ്ടാണ് ഇവർ ടോയ്‍ലെറ്റിനകത്ത് കയറിയിരിക്കുന്നത് എന്നും പലരും കമന്റ് നല്‍കി. എന്നാല്‍, എല്ലാ വിമർശനങ്ങളെയും അതിന്റെ വഴിക്ക് വിട്ട് തങ്ങള്‍ വൈറലായത് ആഘോഷിക്കുകയാണ് പെണ്‍കുട്ടികള്‍. തങ്ങള്‍, ടോയ്‍ലെറ്റിനകത്ത് കയറിയത് ടിക്കറ്റ് ഇല്ലാത്തതുകൊണ്ടോ, ടിടിഇയെ പേടിച്ചിട്ടോ അല്ല. മറിച്ച്‌ ട്രെയിനിനകത്ത് അത്രയേറെ തിരക്കായിരുന്നു, തങ്ങള്‍ക്ക് വേറെ മാർഗം ഇല്ലായിരുന്നു എന്നും അവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക