മുംബൈ: ഭാണ്ഡൂപ്പിലെ ഒരു പ്രമുഖ സ്‌കൂളിന്റെ പരിസരത്ത് വച്ച് അജ്ഞാതർ 9 വയസ്സുള്ള പെൺകുട്ടിക്ക് അജ്ഞാത ദ്രാവകം കുത്തിവച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി 31 ന് നടന്ന സംഭവത്തെ തുടർന്ന് രക്ഷിതാക്കൾക്കിടയിൽ രോഷം ആളിക്കത്തിയെന്നാണ് വിവരം, കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതർ എത്തി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി അജ്ഞാത മരുന്ന് കുത്തിവയ്ക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് പെൺകുട്ടി പിന്നീട് അധ്യാപികയെ അറിയിക്കുകയും തുടർന്ന് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ വാഡിയ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോപണങ്ങൾ ഗൗരവതരമായിട്ടും നാലുദിവസത്തെ അന്വേഷണത്തിനൊടുവിൽ സ്‌കൂൾ അധികൃതരോ പോലീസിനോ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭാണ്ഡൂപ്പ് പോലീസ് അഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സ്‌കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നിരുന്നാലും, സംശയാസ്പദമായ പ്രവർത്തനമോ പുറത്തുനിന്നുള്ള ആളുടെ സാന്നിധ്യമോ കണ്ടെത്തിയില്ല.

പെൺകുട്ടി കളിക്കുന്നതും സഹപാഠികളുമായി ഇടപഴകുന്നതും മാത്രമാണ് ദൃശ്യങ്ങളിൽ കാണുന്നത്. രക്തപരിശോധനയും എക്സ്-റേയും ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾ നടത്തി, ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളൊന്നും കാണാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക