മുംബൈ: ജനുവരി 30 നാണ് ദാദർ റെയിൽവേ ടെർമിനസിൽ രണക്പൂർ എക്സ്പ്രസിനുള്ളിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്.രണക്പൂർ എക്സ്പ്രസ് ദാദർ ടെർമിനലിൽ എത്തി ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിൻ പരിശോധിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.

പരിശോധനയ്ക്കിടെ എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ഒരു കോച്ചിലെ ബാത്ത്‌റൂമിൻ്റെ വാതിൽ അകത്ത് നിന്ന് അടച്ചിരുന്നു. ഉള്ളിൽ ഉണ്ടായിരുന്ന ആളിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.ഒടുവിൽ ആർപിഎഫ് ഉദ്യോഗസ്ഥർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ടവലിന്റെ സഹായത്തോടെ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രഥമദൃഷ്ട്യാ, ആത്മഹത്യയാണെന്നാണ് പോലീസ് അറിയിച്ചു.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഇത് ആത്മഹത്യയാണെന്ന് സൂചനയുണ്ട്, ”മുംബൈ സെൻട്രൽ ജിആർപിയിലെ സീനിയർ ഇൻസ്പെക്ടർ ഹേംരാജ് കുംഭാർ പറഞ്ഞു.റെയിൽവേ പോലീസ് അപകട മരണത്തിന് കേസെടുത്ത് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക