രത്നഗിരി: ജനുവരി 27 ന് തിരിച്ച 16337 OKHA -ERS EXPRESS ട്രെയിനിൽ അഹമ്മദാബാദിൽ നിന്നും കർണാടകയിലെ ബൈൻഡൂറിലേക്ക് (S-6/57) ഇൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട കുമ്പഴ സ്വദേശിയും അഹമ്മദാബാദ് നിവാസിയുമായ എം .ജി .ശിവാനന്ദൻ (69) കൊങ്കൺ റെയിൽവേ റൂട്ടിൽ രത്നഗിരി ജില്ലയിലെ രാജാപ്പൂർ റെയിൽവേ സ്റ്റേഷനിൽ 28 ന് ചൊവ്വാഴ്ച രാവിലെ 5 മണിക്ക് കുഴഞ്ഞുവീണ് മരണമടഞ്ഞു.സിഗ്നൽ ക്രോസിങ്ങിന് വേണ്ടി ട്രെയിൻ രാജാപ്പൂർ സ്റ്റേഷനിൽ നിറുത്തിയ സമയം പ്ലാറ്റ്ഫോമിലിറങ്ങി ബെഞ്ചിലിരുന്നു വിശ്രമിക്കുന്ന സമയം ദേഹാസ്വസ്ഥത ഉണ്ടായി തളർന്ന് വീണാണ് മരണം ഉണ്ടായതെന്ന് CCTV ഫുട്ടേജുകൾ പരിശോധിച്ച RPF/GRP ഉദ്യോഗസ്ഥർ അറിയിച്ചു.
പരേതൻ ഭാര്യാസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനായി യാത്ര ചെയ്യുന്നതിനിടയിലാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവം അറിഞ്ഞതിനെ തുടർന്ന് അഹമ്മദാബാദ് കേരളം സമാജം പ്രസിഡൻ്റ് ഗിരീശൻ ഫെയ്മ വഴി രാജാപൂരിലുള്ള മലയാളികളായ അനൂപ്.എ.നായരും, ഭാരത് ബേക്കറി ഉടമ സുധീർ കൈപ്രത്തിനെയും ബന്ധപ്പെട്ടത്തിനെ തുടർന്ന്, അവർ സംഭവ സ്ഥലത്തെത്തുകയും, RPF/ GRP/ Police നടപടികൾ ഏകോപിപ്പിച്ച ശേഷം മൃതദേഹം രാജാപ്പൂർ ഓണി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇന്ന് 29/01/25 ന് അഹമ്മദാബാദിൽ നിന്നും കർണാടകയിൽ നിന്നും ബന്ധുക്കൾ എത്തിച്ചേർന്ന ശേഷം ഇൻക്വൊസ്റ്റ്, പോസ്റ്റ്മാർട്ടം തുടങ്ങിയ നിയമ മെഡിക്കൽ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം ശീതീകരിച്ച ആംബുലൻസിൽ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു.

















