മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചര്‍ച്ച ഫെബ്രുവരി രണ്ട് ഞായറാഴ്ച വൈകീട്ട് നാലര മണിക്ക് , മാട്ടുംഗ കേരള ഭവനില്‍ വച്ച് നടക്കുന്നു . ജയശ്രീ രാജേഷ് കവിതകള്‍ അവതരിപ്പിക്കും . തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കും.

പ്രമുഖ എഴുത്തുകാരും നിരൂപകരും ഭാഗം ആകുന്ന സാഹിത്യ സംവാദത്തില്‍ എല്ലാവരും പങ്കെടുക്കണം എന്നു കണ്‍വീനര്‍ കെ .പി. വിനയന്‍ അഭ്യര്‍ഥിച്ചു . അംഗത്വമൊ വരിസംഖ്യയോ ഇല്ലാത്ത സാഹിത്യവേദി അന്‍പത്തിഏഴു വര്ഷം പിന്നിട്ട് കഴിഞ്ഞു . കഴിഞ്ഞ ഒരു വര്ഷം അവതരിപ്പിച്ച കൃതികളെ അടിസ്ഥാനം ആക്കി നല്‍കുന്ന വി. ടി.ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്കാര സമര്‍പ്പണം മാര്‍ച്ച് രണ്ടിന് നടക്കുന്നതാണ് എന്നും കണ്‍വീനര്‍ അറിയിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക