ഭർത്താവിന്റെ പീഡന പരാതിയില്‍ നടിക്കെതിരെ കേസെടുത്തു. കന്നഡ നടി ശശികലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭർത്താവും സംവിധായകനുമായ ടി.ജെ.ഹർഷവർധൻ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തു എന്നുമാണ് ഹർഷവർധന്റെ പരാതി.

2021ലാണ് 37 വയസ്സുകാരനായ ഹർഷവർധനും 52 വയസ്സുകാരിയായ ശശികലയും തമ്മില്‍ പരിചയപ്പെടുന്നത്. സിനിമ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാൻ ഇടയാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പിന്നീട് ശശികലയുടെ വിവാഹ വാഗ്ദാനം ഹർഷവർധൻ നിരസിച്ചു. പിന്നാലെ ശശികല നല്‍കിയ പീഡന പരാതിയില്‍ ഹർഷവർധനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഒത്തുതീർപ്പെന്ന നിലയിലാണ് 2022 മാർച്ചില്‍ ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിനു ശേഷവും കേസില്‍ കുരുക്കുമെന്നു ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സ്വകാര്യ സന്ദേശങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശാരീരികമായി മർദിച്ചതായും പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക