ഒ പി ടിക്കറ്റ് നിരക്ക് കൂട്ടിയതില്‍ വിചിത്ര വാദവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.അഞ്ച് രൂപ ഇപ്പോള്‍ കിട്ടാനില്ല. അഞ്ച് രൂപയുടെ നോട്ടും കിട്ടാനില്ല. അതുകൊണ്ടാണ് പത്ത് രൂപയാക്കിയതെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വാദം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് പത്ത് രൂപയാക്കുകയായിരുന്നു. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎല്‍ വിഭാഗത്തിന് ഒ പി സൗജന്യമായിരിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മറ്റുമെഡിക്കല്‍ കോളേജുകളിലും നിരക്ക് ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒപി ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമാനമായ രീതിയില്‍ ഒ പി ടിക്കറ്റ് വില വര്‍ധിപ്പിച്ചിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക











