ക്ലാസില്‍ നിന്നിറങ്ങി മൂന്നാംനിലയില്‍ നിന്നും ചാടിയ വിദ്യാർഥി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് സംഭവം.വിദ്യാർഥി ചാടുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ക്ലാസിനിടെ വിദ്യാർഥി പുറത്തിറങ്ങിയതിന് ശേഷം കെട്ടിടത്തിന്റെ അറ്റത്തേക്ക് പോയി താഴേക്ക് ചാടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ അനുസരിച്ച് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിദ്യാർഥി താഴേക്ക് ചാടിയതോടെ വലിയ ഞെട്ടലാണ് സഹപാഠികള്‍ക്കും അധ്യാപികക്കും ഉണ്ടായത്.മകരസംക്രാന്തി അവധിക്ക് ശേഷം വിദ്യാർഥി വ്യാഴാഴ്ചയാണ് കോളജിലേക്ക് എത്തിയതെന്ന് അനന്ത്പൂർ റൂറല്‍ സബ്-ഡിവിഷണല്‍ പൊലീസ് ഓഫീസർ ടി.വെങ്കടേഷലു പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
രാവിലെ ഒമ്ബതരയോടെയാണ് വിദ്യാർഥി കോളജിലേക്ക് എത്തിയത്. ക്ലാസ് നടക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയ വിദ്യാർഥി താഴേക്ക് ചാടുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















