അമ്ബലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭമഹോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീതപരിപാടിയില്‍നിന്നുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച് രമേശ് ചെന്നിത്തല.ചൊവ്വാഴ്ച എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിച്ച പരിപാടിയില്‍നിന്നുള്ള വീഡിയോയാണ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
വൈകിയെത്തിയ രമേശ് ചെന്നിത്തലയുടെ അഭ്യർഥന പ്രകാരം എം.ജി. ശ്രീകുമാർ ‘അമ്ബലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന ഗാനം വീണ്ടും പാടുന്നതായി വീഡിയോയില്‍ കാണാം.’അമ്ബലപ്പുഴ ഉണ്ണിക്കണ്ണനെ കാണാൻ എത്തിയപ്പോള്‍ പാല്‍പ്പായസത്തിന്റെ മധുരവുമായി എംജി ശ്രീകുമാറും ശിഖയും’, എന്ന കുറിപ്പോടൊണ് രമേശ് ചെന്നിത്തല ദൃശ്യം പങ്കുവെച്ചത്. വേദിയിലെത്തിയ ചെന്നിത്തല, താൻ വരുന്നതിന് മുമ്ബ് എം.ജി. ശ്രീകുമാർ അമ്ബലപ്പുഴ എന്ന ഗാനം പാടിക്കഴിഞ്ഞെന്നും അത് തനിക്ക് ഒട്ടും ഇഷ്ടമായില്ലെന്നും പറഞ്ഞു. ഒരിക്കല്‍ കൂടെ പാട്ട് പാടിയേ പറ്റുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലുവരി പാടാം എന്ന മുഖവുരയോടെ എം.ജി. ശ്രീകുമാർ രമേശ് ചെന്നിത്തലയെ അടുത്ത് നിർത്തി പാട്ട് പാടി. ഫീമെയില്‍ വോയ്സ് പാടുന്ന ശിഖയെ വേദിയിലേക്ക് വിളിച്ച എം.ജി. ശ്രീകുമാർ, വേദി വിടാൻ ഒരുങ്ങിയ ചെന്നിത്തലയെ കൈപിടിച്ച് ചേർത്ത് നിർത്തിയാണ് പാട്ട് പാടിയത്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കാണാൻ എത്തിയപ്പോൾ പാൽപ്പായസത്തിൻ്റെ മധുരവുമായി എംജി ശ്രീകുമാറും ശിഖയും …… കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ……
Posted by Ramesh Chennithala on Thursday, January 23, 2025
അമ്ബലപ്പുഴ തന്റെ അമ്മയുടെ വീടും ഹരിപ്പാട് തന്റെ അച്ഛന്റെ വീടുമാണെന്ന് പാട്ടിന് ശേഷം എം.ജി. ശ്രീകുമാർ പറഞ്ഞു. വന്നതില്‍ ഒരുപാട് സന്തോഷം എന്ന് പറഞ്ഞാണ് എം.ജി. ശ്രീകുമാർ രമേശ് ചെന്നിത്തലയെ തിരിച്ചയച്ചത്.











