KeralaNews

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് 25000 രൂപ പിഴ: വിശദാംശങ്ങൾ വായിക്കാം

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഒടുക്കാൻ നോട്ടീസ്.എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടില്‍ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത് മൊബൈല്‍ ഫോണില്‍ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്തുവന്നതാണ് കാരണമായത്.

പിഴയായി 25,000 രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച്‌ പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നല്‍കിയത്. ഇതിനെ തുടർന്ന് എം ജി ശ്രീകുമാ‌ർ കഴിഞ്ഞ ദിവസം തന്നെ പിഴ ഒടുക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഗായകന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാനാവില്ല. നാലു ദിവസം മുൻപ് സോഷ്യല്‍ മീഡിയയിലൂടെ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ മന്ത്രിയും പ്രതികരിച്ചിരുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്ബറിലേക്ക് തെളിവു സഹിതം പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്റെ നിർദ്ദേശ പ്രകാരം അന്ന് തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച്‌ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.തുടർന്ന് പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം പിഴ നോട്ടിസ് നല്‍കുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ എം ബി രാജേഷ് തന്നെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. പിഴ അടച്ച്‌ കഴിയുമ്ബോള്‍ ഈ വിവരം തെളിവ് സഹിതം നല്‍കിയ ആള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button