വിദ്വേഷ പരാമർശ കേസില്‍ പി.സി. ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.ചാനല്‍ ചർച്ചയ്ക്കിടെ നടത്തിയ വിദേശ പരാമർശത്തില്‍ പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.
മതസ്പർധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജനുവരി ആറിന് പി സി ജോർജ് ഒരു ചാനല്‍ ചർച്ചയില്‍ മുസ്ലിം വിരുദ്ധ പരാമർശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















