കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നഴ്‌സറിയില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയ യുവാവാണ് കുഴഞ്ഞുവീണ് മരിച്ചത്.കാപ്പാട് കണ്ണങ്കടവ് ഫാത്തിമാസില്‍ മുഹമ്മദ് ഫൈജാസ് ( 29) ആണ് മരിച്ചത്.
കാപ്പാട് കാട്ടിലപീടിക എം.എസ്.എസ് സ്‌കൂളില്‍ നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു ഫൈജാസ്.തളർന്നുവീണ ഫൈജാസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പുതിയങ്ങാടി കെ.പി വെജിറ്റബിള്‍ ആൻ്റ് ഫ്രൂട്‌സ് കട നടത്തുന്ന ഫൈസലിന്റെയും കണ്ണങ്കടവ് ഫസീലയുടെയും മകനാണ്. ഭാര്യ: നിഷാന വടകര. മകൻ: മുഹമ്മദ് റയാൻ. സഹോദരങ്ങള്‍: ഫാത്തിമ ഫസ്‌ന (ഒപ്ടോമെട്രി കുന്ദമംഗംലം), മുഹമ്മദ് ഫജർ (മൊബൈല്‍ ടെക്നീഷ്യൻ കോഴിക്കോട്).
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക