![](https://keralaspeaks.news/wp-content/uploads/2025/01/n647089764173652213437947c6cadaa98cb9247a934454b53790afeeae97311c0a70db573bce9ef7456766-780x470.jpg)
രാമനാട്ടുകരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുതുക്കോട് സ്വദേശിയായ എം സുഭാഷ് (41), ഭാര്യ പി വി സജിത എന്നിവരെയാണ് കോഴിക്കോട് രാമനാട്ടുകരയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാമനാട്ടുകര സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായിരുന്നു സുഭാഷ്. സുഭാഷിനേയും സജിതയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് സുഭാഷിനെ തിരഞ്ഞ് അച്ഛന്‍ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മക്കള്‍ ശ്രേയ, ഹരിദേവ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക