കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു.തോണ്ടൻകുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരൻ (24) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കോളജിലേക്കുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു വാണി അപകടത്തില്‍പെട്ടത്.

2023 സെപ്റ്റംബർ 21നാണ് യുവതിയെ കാറിടിച്ചത്. ഏറ്റുമാനൂർ സിഎസ്‌ഐ ലോ കോളജിന് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയില്‍ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു. കഴിഞ്ഞ മൂന്നു മാസമായി വീട്ടില്‍ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. അമ്ബലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക