ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ഗണേശൻ തീറ്റ ശേഖരിക്കാൻ പോയത്. തേയിലത്തോട്ടത്തിലെ മരത്തില്‍ നിന്നും ചില്ലകള്‍ വെട്ടുമ്ബോള്‍ ഇതിലൊന്ന് വൈദ്യുതി ലൈനിലേക്ക് വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
രാവിലെ ഈ വഴി ജോലിക്ക് പോയ ആളുകളാണ് മരത്തില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മറയൂർ പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















