ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മലയാള സിനിമയുടെ പ്രിയ നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. എന്നാൽ ഇന്ന് സിനിമ മേഖലയിൽ മാതാപിതാക്കളുടെ മേൽവിലാസത്തിനപ്പുറം സ്വന്തം നിലയിൽ കഴിവ് തെളിയിച്ച കല്യാണി മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമ പ്രേക്ഷകരുടെയും പ്രിയ നായികയാണ്. വിവിധ ജോണറുകളിലുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടി മുന്നേറുന്ന കല്യാണിയുടേതായി ഒരു പിടി മലയാള ചിത്രങ്ങളാണ് ഈ വർഷം തന്നെ റിലീസ് ആകാൻ ഉള്ളത്.

ഇന്ന് സിനിമ മേഖലയിലെ ഒട്ടുമിക്ക നായികാ നായകന്മാരും മറ്റു താരങ്ങളും ഫിറ്റ്നസിന് വലിയ പ്രാമുഖ്യം ആണ് നൽകുന്നത്. ഇത്തരത്തിൽ ഫിറ്റ്നസിന് പ്രാമുഖ്യം നൽകുന്ന താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിത്വമാണ് കല്യാണി പ്രിയദർശൻ. ന്യൂ ഇയർ ദിനത്തിൽ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ബോക്സിങ് പരിശീലനം നടത്തുന്ന വീഡിയോയും ഉൾപ്പെട്ടിരുന്നു. ഈ വീഡിയോയിൽ കല്യാണിക്ക് പരിശീലനം നൽകുന്നത് ഒരു കോട്ടയംകാരൻ യുവാവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം തോട്ടയ്ക്കാട് സ്വദേശിയും രാജ്യത്തെ തന്നെ മികച്ച മുവെതായ് കോച്ചും ആണ് ജോഫിൽ സി ലാൽ. കേരളത്തിൽ എത്തുമ്പോൾ എല്ലാം ജോഫിലിന്റെ കീഴിലാണ് കല്യാണി ബോക്സിങ് പരിശീലനം നേടുന്നത്. മലയാള സിനിമയിലെ യുവ താരങ്ങളായ നസ്ലൻ, ലുക്മാൻ, ഗണപതി എന്നിവർക്കും ജോഫിൽ ബോക്സിങ് പരിശീലനം നൽകിയിട്ടുണ്ട്. വീഡിയോ ചുവടെ കാണാം 👇