സംഘടനാതലത്തില്‍ വൻ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബൂത്തുതലംമുതല്‍ പാർട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടന വേണമെന്ന് ബെലഗാവിയില്‍ വ്യാഴാഴ്ച ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചതായി പാർട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ”2025 പുനഃസംഘടനാവർഷമായി ആചരിക്കും. സംഘടനയുടെ എല്ലാതലത്തിലും നേതൃമാറ്റമുണ്ടാവും” -കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുള്ള പത്രസമ്മേളനത്തില്‍ വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഡല്‍ഹി, ബിഹാർ, കേരളം, ബംഗാള്‍, തമിഴ്നാട്, ത്രിപുര സംസ്ഥാനങ്ങളില്‍ മുൻഗണനാക്രമത്തില്‍ പുനഃസംഘടനയുണ്ടാവണമെന്നും പ്രവർത്തകസമിതി യോഗം നിഷ്കർഷിച്ചിട്ടുണ്ട്. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികവേളയില്‍ പാർട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അടുത്ത 13 മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ബി.ജെ.പി. ഉയർത്തുന്ന ഹിന്ദുത്വവത്കരണത്തിനെതിരേ ഭാരത് ജോഡോയാത്ര മാതൃകയില്‍ മൂന്നാംയാത്ര സംഘടിപ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ബെലഗാവിയില്‍ നടത്താനിരുന്ന പൊതുസമ്മേളനവും റാലിയും മാറ്റിവെച്ചതായി സംഘാടകസമിതി ചെയർമാനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക