വാഴക്കാട് ഇന്നലെ രാത്രി പിടികൂടിയ എംഡിഎംഎ എത്തിച്ചത് ഒമാനില്‍ നിന്നെന്ന് പ്രതി മുഹമ്മദ് ഷബീബിന്റെ മൊഴി.കരിപ്പൂർ വിമാനത്താവളം വഴിയാണ് ലഹരി കടത്തിയതെന്നും സിനിമ നടിമാർക്ക് നല്‍കാനാണ് വാഴക്കാട്ടേക്ക് കൊണ്ടുവന്നതെന്നും പ്രതി മൊഴി നല്‍കി.

തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് 510 ഗ്രം എംഡിഎംഎയുമായി കാളിക്കാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പിടികൂടിയത്. കടവ് റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് സിനിമാ നടിമാർക്ക് നല്‍കാനാണ് ലഹരിയുമായി കാറില്‍ കാത്തിരുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നടിമാരുടെ പേര് ഷബീബ് പറഞ്ഞതായാണ് വിവരം. എന്നാല്‍ നടിമാരുടെ പേര് വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാവിലെയാണ് ഒമാനില്‍ നിന്നും എംഡിഎംഎ കേരളത്തില്‍ എത്തിച്ചത്. ചെമ്മാട് സ്വദേശിയായ അബു എന്നയാളാണ് ഷബീബിന്റെ നിർദ്ദേശപ്രകാരം പാല്‍പ്പൊടി പാക്കറ്റില്‍ ഒളിപ്പിച്ച്‌ ലഹരി കടത്തിയത്. ഇയാളുടെ ചെമ്മാട്ടെ വീട്ടില്‍ എത്തി ലഹരി കൈപ്പറ്റിയ ശേഷം വൈകുന്നേരം 5 .30 യോടെയാണ് ഷബീബ് കടവ് റിസോർട്ട് പരിസരത്ത് എത്തിയത്. കോഴിക്കോട് നിന്നും എംഡിഎംഎ നടിമാർ വഴി കൊച്ചിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. കൊണ്ടോട്ടി പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക