മുംബൈ: ട്രോംബെ ശാസ്ത മണ്ഡൽ അണുശക്തിനഗർ അയ്യപ്പ ക്ഷേത്രത്തിൽ ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന വാർഷിക പൂജ ആഘോഷങ്ങളിൽ ആദ്യദിവസം കാവാലം ശ്രീകുമാറിന്റെ ഗാനാലാപനം ഉണ്ടായിരിക്കും. രണ്ടാം ദിവസം ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതവും മൂന്നാം ദിവസം വിനോദ് കൈതാരത്തിന്റെ കഥാപ്രസംഗവും വേദിയിലെത്തും.
27-ന് രാവിലെ നവഗ്രഹ പൂജയും, വൈകീട്ട് ഏഴരയ്ക്ക് മട്ടന്നൂർ ഉദയൻ നമ്പൂതിരിയും ചിറയ്ക്കൽ നിധീഷും സംഘവും നടത്തുന്ന ഡബിൾ തായമ്പകയും ഉണ്ടായിരിക്കും. ഡിസംബർ 28-ന് രാവിലെ പറയെടുപ്പും, വൈകുന്നേരം ആറുമണിക്ക് സജു പല്ലശ്ശനയും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യമേളത്തോടെ നടക്കുന്ന ഘോഷയാത്രയ്ക്കുശേഷം മഹാദീപാരാധനയോടെ ഇക്കൊല്ലത്തെ ആഘോഷങ്ങൾ അവസാനിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രഭാരവാഹികളുമായി (മൊബൈൽ: 8097282545) ബന്ധപ്പെടാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക










