പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് അഹല്യ ക്യാംപസിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് കഞ്ചിക്കോട് അഹല്യ ക്യാംപസിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കല്‍ കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് നിത.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഒരു വർഷം നഷ്ടമായതിന്‍റെ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് കോളജ് അധികൃതർ പറഞ്ഞു. ഇതാകാം മരണകാരണമെന്നും അഹല്യ അധികൃതർ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















