പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.35 വയസുകാരനായ ഇമ്രാൻ പട്ടേലാണ് മരിച്ചത്.

പുണെയിലെ ഗർവാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇമ്രാൻ ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാന്റെ ജീവൻ രക്ഷിക്കാനായില്ല.മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീഡിയോയില്‍ എല്ലാം വ്യക്തമായി കാണാം.

താരം നെഞ്ചുവേദനയെ തുടർന്ന് ബാറ്റിങ് അവസാനിപ്പിച്ച്‌ സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്‌ഔട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്. പിന്നാലെ ഗ്രൗണ്ടിലുള്ള താരങ്ങളെല്ലാം ഡഗ്‌ഔട്ടിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.

ഓള്‍റൗണ്ടറായ ഇമ്രാൻ ടൂർണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ‘മികച്ച ഫിറ്റ്നസുള്ള താരമായിരുന്നു ഇമ്രാൻ. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഞങ്ങള്‍.’-സഹതാരം നസീർ ഖാൻ പ്രതികരിച്ചു. സംഭവം നടക്കുമ്ബോള്‍ നസീറും ഗ്രൗണ്ടിലുണ്ടായിരുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലും സജീവമാണ് ഇമ്രാൻ. സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബ്ബും അദ്ദേഹം നടത്തുന്നുണ്ട്.

https://twitter.com/DeeEternalOpt/status/1862194697017368626?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1862194697017368626%7Ctwgr%5E3c462d4824f776886f2cc2a20d4e92b5813b469d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക