കേരളമൊട്ടാകെ വിവിധ സാംസ്കാരിക കൂട്ടായ്മകളും പ്രസാധകരും സർവകലാശാലകളുമെല്ലാം സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുമ്ബോഴും സർക്കാറിന്റെ സാംസ്കാരിക വകുപ്പ് ധനസഹായം ലഭിക്കുന്നത് വൻകിട പ്രസാധകന് മാത്രം. ഡി.സി ബുക്സിന്റെ നിയന്ത്രണത്തിലുള്ള ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 65 ലക്ഷത്തോളം രൂപ നല്‍കിയെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ സാംസ്കാരിക വകുപ്പ് സാംസ്കാരിക വകുപ്പ് വെളിപ്പെടുത്തുന്നത്.
2017-18,2018-19, 2019-20 സാമ്ബത്തിക വർഷങ്ങളില്‍ 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. 2022-23 വർഷം അഞ്ചു ലക്ഷം രൂപ നല്‍കി.ഇതിന് പുറമെ കാട്ടാക്കട കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കാട്ടാല്‍ പുസ്തക മേളക്ക് 2017-18 സാമ്ബത്തിക വർഷം അഞ്ച് ലക്ഷം രൂപയും 2022-23 വർഷത്തില്‍ ഒരു ലക്ഷം രൂപയും അനുവദിച്ചു.
ഉപതെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി ഇ പി ജയരാജൻ ആത്മകഥ പ്രകാശനം പ്രഖ്യാപിച്ചത് ഡിസി ബുക്സ് ആണ്. എന്നാൽ ഇപ്പോൾ ഡിസി രവി പറയുന്നത് പുസ്തക പ്രസാദനവുമായി ബന്ധപ്പെട്ട് ഔപചാരിക കരാർ നിലവിലില്ല എന്നാണ്. ഡി സിയെ പോലെ പരിചയസമ്പത്തുള്ള ഒരു പ്രസാദക സ്ഥാപനം ഔപചാരിക കരാറില്ലാതെ ഒരു പുസ്തകത്തിൻറെ പ്രസാദനം പ്രഖ്യാപിക്കുന്നത് തീർത്തും സ്വാഭാവികമല്ല. സിപിഎമ്മിന് കൂടുതൽ പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ ഉന്നതതല സമ്മർദ്ദം മൂലം കൈക്കൊള്ളുന്ന നിലപാടാണോ ഇത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഡിസി കിഴക്കേമുറി ഫൗണ്ടേഷന് സർക്കാർ ലക്ഷങ്ങൾ നൽകി എന്ന കണക്കുകളും പുറത്തുവരുന്നത്. ഇടതുമുന്നണിയോടൊപ്പം നിലനിറുപ്പിച്ചിരിക്കുന്ന ജനതാദൾ നേതാവ് എം വി ശ്രേയാസ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ബുക്സിനു പോലും സർക്കാർ ധനസഹായം ലഭിക്കുന്നില്ല എന്നതും ഈ അവസരത്തിൽ കൂടി വായിക്കേണ്ടതാണ്. ഒരുപക്ഷേ സർക്കാരിൽ നിന്ന് ലക്ഷങ്ങൾ കിട്ടുന്നതിന്റെ പ്രത്യുപകാരം ആവാം ഡിസി ബുക്സ് ഡി സി രവി ഇപ്പോൾ പോലീസിൽ നൽകിയിരിക്കുന്ന മൊഴി എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

















