യു.എ.ഇയിലെ മലയാളി ക്രീയേറ്റീവ് ഡിസൈന്‌ഴ്‌സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ദുബൈയിൽ വെച് നടന്നു. ആര്‍ട്ട് ഡയറക്ടറും ടോണിറ്റ് & കോ ഫൗണ്ടറുമായ ടോണിറ്റാണ് പോസ്റ്റര്‍ പ്രകാശനം നടത്തിയത്. ആർ ജെ സിന്ധു, കാലിഗ്രാഫർ ഖലീലുള്ള ചെംനാട് ,കിൽട്ടൻ എം ഡി റിയാസ്, എ ഐ ഡിജിറ്റൽ ആർട്ടിസ്റ് ജിയോ ജോൺ മുള്ളൂർ, ജോബി ജോയ് ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ ആണ് പോസ്റ്റർ പ്രകാശനം നടന്നത്. ഇതേ സമയം വിവിധ മേഖലകളില്‍ തെളിയിച്ച 25 കലാകാരന്മാർ ഓൺലൈനായും പോസ്റ്റർ പ്രകാശനത്തിൽ പങ്കാളികളായി.

ദുബായിലെ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ ഖുസൈസില്‍ പ്രത്യേകം സജ്‌ജമാക്കുന്ന വേദിയിൽ 26 ജനുവരി 2025 ഞായറാഴ്ച്ച രാവിലെ 8 മണി മുതൽ വൈകീട്ട് 9 മണി വരെയാണ് ആര്‍ടെക്‌സ് എഡിഷന്‍ 2 സംഘടിപ്പിക്കുന്നത് . വിവിധ സെഷനുകളിലായി സംഘടിപ്പിച്ചിരിക്കുന്ന യൂണിക്ക് വർക്ക്ഷോപ്പ്, വിഷ്വൽ ഈസി കൗണ്ടേഴ്സ്, ലൈവ് പെയിന്റിംഗ്, ഫൺ & എന്റർടൈമെന്റ് എന്നീ ക്യാമ്പ് സെഗ്മെന്റുകൾക്ക് അതാത് മേഖലകളിലെ വിദഗ്ധർ നേതൃത്വം നൽകുമെന്നും സംഘാട സമിതി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക