മുംബൈ: ബാൽ താക്കറെയുടെ 12-ാം ചരമവാർഷികത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ യാണ് രൂക്ഷ വിമർശനവുമായി ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുർവേദി രംഗത്ത് വന്നത്. “ബാലാസാഹേബ് താക്കറെ ജിയെ അദ്ദേഹത്തിൻ്റെ 12-ആം ചരമവാർഷികത്തിൽ സ്മരിക്കുന്നു. എൻ്റെ ചിന്തകൾ ഉദ്ധവ് താക്കറെ ജി, ആദിത്യ, കൂടാതെ മുഴുവൻ ശിവസേന കുടുംബത്തിനുമൊപ്പമാണ്”രാഹുൽ ഗാന്ധി എക്‌സിൽ (മുൻ ട്വിറ്റർ) കുറിച്ചിരുന്നു.

ഈ ട്വീറ്റ് വായിച്ചതിനും പ്രിയങ്ക ഗാന്ധി വധേരജിയുടെ ഇന്നലത്തെ പ്രസംഗം കേട്ടതിനും ശേഷം പ്രധാനമന്ത്രി മോദിയുടെ രക്തസമ്മർദ്ദം ഉയരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പ്രിയങ്ക ചതുർവേദി പരിഹസിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗത്തെ പരാമർശിച്ചായിരുന്നു അവരുടെ പരാമർശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ ഷിർദിയിലും കോലാപൂരിലും നടത്തിയ പ്രസംഗത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഛത്രപതി ശിവാജി മഹാരാജിനെ അപമാനിക്കുന്നത് തനിക്ക് സഹിക്കില്ലെന്ന് ഒരിക്കൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെ പറഞ്ഞത് ഓർമ്മപ്പെടുത്തി. സിന്ധുദുർഗിൽ ശിവാജിയുടെ പ്രതിമ തകർന്നതും പാർലമെൻ്റിന് പുറത്ത് നിന്ന് പ്രതിമ നീക്കം ചെയ്തതും പോലുള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്, ശിവാജി മഹാരാജിനോട് അനാദരവ് കാണിച്ചത് ബിജെപി നേതൃത്വത്തിലുള്ള സർക്കാറുകളാണെന് അവർ വിമർശിച്ചിരുന്നു.

“ശിവാജി മഹാരാജിൻ്റെ പൈതൃകത്തെ അവഹേളിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ പേര് പറയുന്നത് കാപട്യമാണ്,” മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഛത്രപതി ശിവാജി മഹാരാജിൻ്റെ ഭൂമിയെയും ജനങ്ങളെയും അപമാനിക്കുകയാണെന്നും അവർ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക