മുംബൈ:മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് മീരഭയന്ദർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ റാലിയിലാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ബഹുഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.മീരഭയന്ദർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ റാലിയിൽ സ്ഥാനാർത്ഥി നരേന്ദ്ര മേത്തയെ കൂടാതെ കേരള സെൽ നേതാക്കളായ ഉത്തംകുമാർ, സന്തോഷ് മുദ്ര, മധു നായർ, മുഹമ്മദ് സിദ്ധീഖ് തുടങ്ങിയവർ പ്രസംഗിച്ചു.നിരവധി മലയാളി കൂട്ടായ്മ ഭാരവാഹികൾ സുരേഷ് ഗോപിക്ക് ഉപഹാരങ്ങളേകി സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക