മുംബൈ:മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യിലെ മുതിർന്ന നേതാക്കളും പങ്കെടുക്കാഞ്ഞത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ വിള്ളല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിപിയുടെ മുതിർന്ന നേതാക്കളും സ്ഥാനാർത്ഥികളും പ്രധാനമന്ത്രി മോദിയുടെ റാലി ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.
ദാദറിലെ ഛത്രപതി ശിവാജി പാർക്കിൽ നടന്ന റാലി, ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗത്തിലെയും രാംദാസ് അത്താവാലെയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെയും (ആർപിഐ) നേതാക്കളെ ഒരുമിപ്പിച്ച് സഖ്യത്തിൻ്റെ ശക്തിയും ഐക്യവും ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടായിരുന്നു. എന്നിരുന്നാലും, എൻസിപി (അജിത് പവാർ) സ്ഥാനാർത്ഥികളായ സന മാലിക്, നവാബ് മാലിക്, സീഷൻ സിദ്ദിഖ് എന്നിവരുടെ അസാന്നിധ്യം പ്രകടമായിരുന്നു, പ്രത്യേകിച്ചും മറ്റ് സഖ്യകക്ഷി പ്രതിനിധികൾ മോദിക്കൊപ്പം വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾഈ അസാന്നിധ്യം എല്ലാവരും ചർച്ച ചെയ്തു.













