
നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമയം. പോയാല്‍ അത് പോയത് തന്നെ, പിന്നെ തിരിച്ച് പിടിക്കാൻ കഴിയില്ല. അതിനാല്‍ എപ്പോഴും സമയം നോക്കുന്ന സ്വഭാവം നമുക്കുണ്ട്. ഫോണില്‍ സമയം നോക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും വാച്ച് കെട്ടിയില്ലെങ്കില്‍ എന്തോപോലെയാണ്. വില കൂടിയതും കുറഞ്ഞുമായ പല തരത്തിലുള്ള വാച്ചുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
സമയം നോക്കുക എന്നതിനെക്കാള്‍ ഫാഷന്റെ ഒരു ഭാഗം കൂടിയാണ് ഇന്ന് വാച്ച്.മാറിമാറി വരുന്ന ഫാഷൻ ട്രെൻഡിന് അനുസരിച്ച് വാച്ചിന് രൂപമാറ്റവും വന്നിട്ടുണ്ട്. എന്നാല്‍ വാച്ചിന് പുറകില്‍ വാസ്തുവിന്റെ സ്വാധീനം കൂടിയുണ്ടെന്നത് പലർക്കും അറിയില്ല. വാച്ച് ധരിക്കുന്നതിന് മുൻപ് വാസ്തുവില്‍ പറയുന്ന ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ജീവിതത്തില്‍ ഉയർച്ചയും സന്തോഷവും തേടിയെത്തുമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്.