നമ്ബർ വണ്‍ കേരളമെന്ന ഘോരഘോരം പറയുന്നതിനിടയില്‍ മലയാളികള്‍ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് സമ്ബാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചു.ശരാശരി 1,98,951 രൂപയാണ് മലയാളിയുടെ കടം.

കോവിഡിന് ശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ രാജ്യമാകെ ഒരു ലക്ഷം വീടുകളില്‍ നടത്തിയ സർവേയുടെ ഫലമാണ് നബാർഡ് പുറത്തുവിട്ടത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും സമ്ബാദ്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് കേവലം 35 ശതമാനം മാത്രമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഝാർ‌ഖണ്ഡ് തുടങ്ങി 11 സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളിലാണ് സമ്ബാദ്യം. 18 ശതമാനം കുടുംബങ്ങളും അവരുടെ സമ്ബാദ്യം വീടുകളിലാണ് സൂക്ഷിക്കുന്നത്. ഭൂമി, സ്വർണം, സർക്കാർ ബോണ്ടുകള്‍, സ്ഥിരനിക്ഷേപം, ഓഹരികള്‍, കിസാൻ വികാസ് പത്ര, ബോണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും കേരളം പിന്നിലാണ്. 20 ശതമാനത്തില്‍ താഴെ പേർക്ക് മാത്രമാണ് ഇത്തരത്തില്‍ നിക്ഷേപമുള്ളത്. സർക്കാരിന്റെ ധൂർത്തും ജനങ്ങളെ വലയ്‌ക്കുന്നുണ്ടെന്നതിന് തെളിവാണ് പുറത്തുവന്നിരിക്കുന്ന കണക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക