InternationalNewsPolitics

ഡൊണാൾഡ് ട്രംപിനെ നേർവഴിക്ക് നടത്താൻ ഇലോൺ മസ്ക്; പുതിയ മന്ത്രിസഭയിൽ സർക്കാർ കാര്യക്ഷമത വകുപ്പ് മന്ത്രിയായി ആഗോള കോടീശ്വരൻ ചുമതലയേൽക്കും: വിശദാംശങ്ങൾ വായിക്കാം

ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്ക് ഇനി മിനിസ്റ്റർ ‘മസ്ക്’. പുതിയ ട്രംപ് മന്ത്രിസഭയില്‍ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ കൈകാര്യം ചെയ്യും.

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

‘വിവേക് രാമസ്വാമിയും ഇലോണ്‍ മസ്കുമാണ് കാര്യക്ഷമതാ വകുപ്പ് കൈകാര്യം ചെയ്യുക. സർക്കാരിനെ ജനങ്ങളുടെ അടുത്തേക്ക് എത്തിച്ചും, ആവശ്യമില്ലാത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും, പാഴ്ച്ചെലവുകള്‍ ഇല്ലാതാക്കാനും, ഫെഡറല്‍ ഏജൻസികളുടെ മുഖം മിനുക്കാനുമെല്ലാം ഇരുവരുടെയും സേവനം ഉപകാരപ്രദമാകും. ‘സേവ് അമേരിക്ക’ മൂവ്മെന്റിന് അവ അത്യാവശ്യമാണ്’; ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ, താൻ വിജയിച്ചാല്‍ ഇലോണ്‍ മസ്കും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വകുപ്പെന്താകുമെന്ന കാര്യം പറഞ്ഞിരുന്നുമില്ല. ശേഷം സർക്കാർ കാര്യക്ഷമതാ വകുപ്പ് (ഡിപ്പാർട്ടമെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി- ഡിഒജിഇ) എന്നെഴുതിയ മൈക്ക് പോയിന്റിന് മുൻപില്‍ നില്‍ക്കുന്ന ചിത്രം മസ്ക് പങ്കുവെച്ചിരുന്നു.

പെൻസില്‍വാനിയയില്‍ വെച്ചുണ്ടായ വധശ്രമത്തെ തരണം ചെയ്ത് വന്ന ട്രംപിന്റെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ട് മസ്ക് രംഗത്തെത്തിയിരുന്നു. ശേഷം ട്രംപിന്റെ പ്രചാരണപരിപാടികളിലും മസ്ക് ഉണ്ടായിരുന്നു. ഇലക്ഷനില്‍ വിജയിച്ച ശേഷം ട്രംപ് മാസ്കിനെ വിശേഷിപ്പിച്ചത് ‘ബുദ്ധിമാനായ, സമർത്ഥനായ ആള്‍’ എന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button